Sleep Paralysis | എന്താണ് സ്ലീപ് പാരാലിസിസ് ?


Sleep Paralysis എന്ന അവസ്ഥയെ പറ്റി കൂടുതൽ അറിയാൻ ഈ ആർട്ടിക്കിൾ വായിക്കു.

Tags Sleep Paralysis , Sleep

"SLEEP PARALYSIS" എന്നൊരു അവസ്ഥയുണ്ട്. നമ്മള് ഉറങ്ങികിടക്കുമ്പോള് ഏതോ ഒരു ഇരുണ്ട രൂപം നമ്മുടെ കഴുത്തിൽ കുത്തിപിടിച്ച് നമ്മളെ കൊല്ലാൻ ശ്രമിക്കുന്നതോ അല്ലെങ്കിൽ നമ്മുടെ നെഞ്ചിൽ നമ്മളെ തന്നെ തുറിച്ച് നോക്കിയിരിക്കുന്നതോ നമ്മള് കാണും, പക്ഷെ നമുക്ക് പ്രതികരിക്കാൻ സാധിക്കില്ല, എന്നാൽ നമ്മുടെ ശരീരം നമ്മള് അനക്കുന്നുണ്ട് പക്ഷെ അനങ്ങുന്നില്ല. അനക്കുന്നത് സൂക്ഷമശരീരമാണ്, അതിൽ നിന്നുകൊണ്ടാണ് നമ്മള് ഈ കാഴ്ച അവ്യക്തമായി കാണുന്നത്. ചുരുക്കി പറഞ്ഞാൽ മനസ് അനങ്ങുകയും ശരീരം അതിനനുസരിച്ച് അനങ്ങാതിരിക്കുകയും ചെയ്യുന്ന ഭീകരമായ അനുഭവമാണത്.

പാരസൈക്കോളജിയിലൊക്കെ ഒരുപാട് റിസർച്ച് നടക്കുന്ന ഒരു വിഷയമാണിത്. സാധാരണ എല്ലാ മനുഷ്യർക്കും വല്ലപ്പോഴുമത് സ്വപ്നം പോലെ വന്നു പോയിട്ടുണ്ടാകും. എന്നാലതൊരു സ്വപ്നമല്ല, യഥാർത്ഥ്യമാണെന്നതാണ് സത്യം. ഒരാളിൽ അത് ഒന്നോ രണ്ടോ തവണ വന്നുപോകുന്നതിൽ പ്രത്യേകിച്ചൊന്നുമില്ല, തികച്ചും സ്വാഭാവികം. എന്നാൽ അതിൻറെ സ്റ്റേജുകള് മാറുമ്പോള് അത് അപകടരമാണ്. സ്ലീപ് പരാലസിസിൻറെ മൂന്നും നാലും സ്റ്റേജുകളിൽ അത് ഭീകരമായാണ് വ്യക്തിയിൽ അനുഭവപ്പെടുക. ഉറങ്ങാൻ പറ്റില്ല. ഉറങ്ങിയാൽ ഉറക്കത്തിൽ വേട്ടയാടുന്ന ഇരുണ്ട രൂപത്താൽ കൊലചെയ്യപ്പെടുമെന്ന ഭീതി.

എനിക്കിത് സംഭവിച്ചിട്ടുണ്ട്. എനിക്ക് മാത്രമല്ല, ഒരുപാട് പേർക്ക് സംഭവിച്ചിട്ടുണ്ട്. രസകരമായി തോന്നിയതുകൊണ്ട് ഞാൻ ഇതിനെ കുറിച്ച് നിരീക്ഷിച്ചത് പറയാം. നമ്മളെല്ലാം ഗാഢമായി ഉറങ്ങുമ്പോള് നമ്മളിൽ ആസ്ട്രൽ പ്രൊജക്ഷൻ നടക്കുന്നുണ്ട്, അതായത് നമ്മുടെ സൂക്ഷമശരീരം സ്ഥൂലശരീരം വിട്ട് പുറത്ത് കടക്കുന്നുണ്ട്. നമ്മളത് അറിയുന്നില്ല, (പ്രാക്ടീസ് ചെയ്താൽ അറിയാം) പക്ഷെ ഗാഢമായൊരു ഉറക്കത്തിനുശേഷം നിങ്ങളുടെ ശരീരഭാഗങ്ങള് തരിച്ചിരിക്കുന്നത് അതിൻറെ തെളിവാണ്, കാരണം, രക്തചംക്രമണം കുറയും, ശ്വാസോച്ഛ്വാസം അമ്പതുശതമാനത്തിലേറെ കുറയും, ചുരുക്കി പറഞ്ഞാൽ ബോധമില്ലാത്തൊരു സമാധിയവസ്ഥയാണത്.

ഇങ്ങനെയൊരു അവസ്ഥയിൽ കിടക്കുന്ന ഒരാളുടെ ശരീരം സൂക്ഷമശരീരികളായി നമ്മുക്ക് ചുറ്റും അലയുന്ന മറ്റുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കും, അതിൻറെ ഭാഗമായി അവർ ആ ശരീരത്തിൽ ശേഷിക്കുന്ന പ്രാണനെകൂടി ഇല്ലാതാക്കാൻ ശ്രമിക്കും, ആ സമയത്താണ് ശരീരത്തിൽ നിന്നും വിട്ട് നിൽക്കുന്ന നമ്മുടെ സൂക്ഷ്മശരീരം ഞെട്ടിയുണരുന്നതും വെപ്രാളപ്പെട്ട് ശരീരത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതും നടക്കാതെ വരുമ്പോള് മരണഭീതിയോടെ കൈകാലുകളിട്ട് അടിക്കുന്നതും യാതൊരുവിധ പ്രതികരണവും നമ്മുടെ സ്ഥൂലശരീരം കാണിക്കാതിരിക്കുന്നതും. ശരീരത്തിൽ പ്രവേശിച്ചയുടനെ നിങ്ങള് ഞെട്ടിയുണരും, ആ രൂപം അപ്രത്യക്ഷമാകും, സ്വപ്നമാണെന്ന് കരുതി, കുറേ കിതയ്ക്കും, ചിലപ്പോള് കുറേ വെള്ളം കുടിക്കും.

Share This Article