PM Narendra Modi Movie Compared With Story Line of Kammara Sambhavam


നരേന്ദ്ര മോദിയുടെ സിനിമയെ , ദിലീപ് അഭിനയിച്ച കമ്മാര സംഭവത്തിന്റെ കഥയുമായി സാമ്യം ?

PM Narendra Modi Movie Compared With Story Line of Kammara Sambhavam
Tags VivekOberoi,narendramodi

നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ ജീവിത കഥ സിനിമ ആകാൻ പോകുന്നു. ചിത്രത്തിൽ നരേന്ദ്ര മോഡി ആയി അഭിനയിക്കുന്നത് ബോളിവുഡ് നടനായ വിവേക് ഒബ്‌റോയ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എന്നാൽ കേരളത്തിലെ ജനങ്ങളും ട്രോളന്മാരും ഇത് കണ്ടത് അടുത്ത ഇലക്ഷന് വോട്ട് പിടിക്കാൻ ഉള്ള തന്ത്രമായിയാണ്  കേരളത്തിലെ പല ട്രോള് ഗ്രൂപ്പുകളിലും സംസാരവിഷമായി മാറിയത്. 
കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസായ കമ്മാര സംഭവം എന്ന സിനിമയുടെ കഥയുമായി സാമ്യമുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. കമ്മാര സംഭവം എന്ന സിനിമയിൽ ഇലക്ഷന് ജയിക്കാൻ വേണ്ടി കമ്മാരൻ എന്ന വില്ലിൻ കഥാപാത്രത്തെ നായകനായി കാട്ടി ഇലക്ഷന് ജയിക്കുന്ന ഒരു പാർട്ടിയെ നമുക്ക് കാണാം. അതേ ഫോര്മുലയാണ് ഇ സിനിമകൊണ്ട് ഉദേശിക്കുന്നത് എന്നാണ് പലരും പറയുന്നത് 

വിവേക് ഒബ്‌റോയ് വളരെ ത്രില്ലിലാണ് ഈ സിനിമ ചെയ്യുന്നത് . എന്നാൽ കഴിഞ്ഞ ദിവസം വിവേക് ഒബ്‌റോയിയുടെ ട്വിറ്റെർ അക്കൗണ്ടിൽ രസകരമായ ട്വീറ്റുകൾ കൊണ്ട് നിറയുകയായിരുന്നു. എന്തായാലും പടം തീറ്ററെയിൽ എത്തിയ ശേഷം മാത്രമേ വിധി എഴുതാൻ പറ്റുകയുള്ളു. 


 

Share This Article