കാഴ്ചയിലെ വെല്ലുവിളി സിവിൽ സർവീസ് എന്ന സ്വപ്നത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചില്ല


രാജ്യത്തെ ആദ്യത്തെ കാഴ്ച വെല്ലുവിളി നേരിടുന്ന IAS ഓഫീസർ

കാഴ്ചയിലെ വെല്ലുവിളി സിവിൽ സർവീസ് എന്ന സ്വപ്നത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചില്ല
Tags Pranjal Patil,IAS,Civil Service

ആത്മ വിശ്വാസത്തിന്റെ ഉള്കാഴ്ചയുമായി പുതിയ സബ് കളക്ടർ 
..................................... 
"കാഴ്ചയിലെ വെല്ലുവിളി സിവിൽ സർവീസ് എന്ന സ്വപ്നത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചില്ല ":പ്രഞജൽ പാട്ടീൽ. 

   രാജ്യത്തെ ആദ്യത്തെ കാഴ്ച വെല്ലുവിളി നേരിടുന്ന ഓഫീസർ ആകാൻ വലിയ പോരാട്ടങ്ങളുമായി പോരാടിയ യുവതി ശ്രീ പ്രഞജൽ പാട്ടിൽ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സബ് കളക്ടർ ആയി ചുമതലയേറ്റു. 
          മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗർ ആണ് ഇവരുടെ ജനനം, ആറാമത്തെ വയസ്സിൽ ഉണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് കണ്ണുകളുടെ കാഴ്ച നഷ്ടമാകുന്നത്. 2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 124-മത്തെ റാങ്കോടു കൂടി തന്റെ സ്ഥാനം ഉറപ്പിച്ചു, 2018-ൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി ചുമതലയേറ്റു.
    2016-ൽ 777-മത്തെ റാങ്ക് നേടിയ ഇവർക്ക് ഇന്ത്യൻ റെയിൽവേ യിൽ പ്രവേശനം ലഭിച്ചിരുന്നു, കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടവരെ റെയിൽവേ എടുക്കാൻ കഴിയില്ല എന്ന് വകുപ്പ് വ്യക്തമാക്കി. ഇതേ തുടർന്ന് പോസ്റ്റൽ വകുപ്പിൽ അവർ ജോലി നോക്കി, പരിശീലന കാലയളവിൽ തന്റെ സ്വപ്നം പൂർത്തിയാകാൻ വീണ്ടും പഠിച്ചു പരീക്ഷ എഴുതി ഇതിനെ തുടർന്നാണ് ഐ എ എസ് സാധ്യമായത്.
    തിങ്കളാഴ്ച ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ന്റെയും കളക്ടറേറ്റ് സ്റ്റാഫ്‌ കളുടെയും സാന്നിധ്യത്തിൽ ഡെപ്യൂട്ടി കളക്ടർ. സാം ക്ലിറ്റസ് ൽ നിന്നും ചാർജ് കൈമാറ്റം സംബന്ധിച്ച റിപ്പോർട്ടിൽ ഒപ്പിട്ട ശേഷം ആണ് പ്രഞജൽ പാട്ടീൽ ചുമതലയേറ്റത്. മിസ്റ്റർ ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ. അനു കുമാർ എന്നിവർ പൂച്ചെണ്ടും ലഡ്ഡു എന്നിവ നൽകിയാരുന്നു സ്വീകരണം. 
   തിരുവനന്തപുരത്തു ജോലി ചെയ്യാൻ കഴിയുന്നതിൽ തനിക്കു സന്തോഷം ഉണ്ടെന്നും അവർ വ്യക്തമാക്കി. ആദ്യ ദിവസം തിരുവനന്തപുരത്തു ചിലവഴിക്കാൻ തീരുമാനിച്ചു, പുതിയ പരിസ്ഥിതിയെ കുറിച്ച് അറിയുവാൻ പൊതുജനങ്ങളിൽ നിന്നും കളക്ടറേറ്റ് സ്റ്റാഫ്‌കളിൽ നിന്നും ധാരാളം പിന്തുണ പ്രതീക്ഷിക്കുന്നു എന്നും അവർ പറഞ്ഞു. 
"സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത് അതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കണം, പരിശ്രമം വിജയിക്കുമ്പോൾ നമുക്ക് വേണ്ട ഇടവേള സ്വപ്നങ്ങളിലൂടെ സ്വന്തമാകും "ശ്രീ. പാട്ടീൽ പറയുകയുണ്ടായി.

 

- ATHIRA KALYANI

Share This Article