ലൂസിഫെറിൽ കാണാതെ പോയ കഥ...!!!


The Unsung Story of Lucifer - Malayalam Movie, Mohanlal Starrer, Directed By Prithviraj Sukumaran

ലൂസിഫെറിൽ കാണാതെ പോയ കഥ...!!!

" ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ അവൻ ഒരു മിഥ്യയാണ് എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്. " - The Usual Suspects

ലുസിഫെർ സിനിമ ഇന്ന് മലയാളികൾ ആഘോഷമാക്കുകയാണ്. ഒരു നല്ല മാസ്സ് ആക്ഷൻ സിനിമ എന്ന രീതിയിൽ എല്ലായിടത്തും ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ എല്ലാവരും കരുതുന്ന ഒരു തലത്തിൽ ഒതുക്കാവുന്ന ഒരു സിനിമയാണോ Lucifer...?

സിനിമ ഇറങ്ങുന്നതിന് മുൻപുള്ള ഒരു interview-ൽ പൃഥ്വിരാജ് കഥാതന്തു വെളിപ്പെടുത്തിയിരുന്നു. നമ്മൾ ജീവിക്കുന്ന യാഥാർത്ഥ്യം എന്ന് വിശ്വസിക്കുന്ന വസ്തുതകൾ ഇവയെല്ലാം മറ്റൊരു കൂട്ടം ആളുകളുടെ സൃഷ്ടി ആണെങ്കിലൊ..? അവർ ആഗ്രഹിക്കുന്ന രീതിയിൽ മാത്രമാണ് നാം ലോകത്തെ കാണുന്നത് എങ്കിലോ..? ഈ വിഷയത്തിലേക്ക് ശ്രദ്ധ തിരിപ്പിക്കുന്നതാണ് ലൂസിഫെറിന്റെ കഥ.

ഈ വിഷയം സിനിമ കണ്ടിറങ്ങി വന്നിട്ടും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ..? ഇല്ലെങ്കിൽ നിങ്ങൾ കാണാത്ത ഒരു തലം കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ 'ആമുഖം' എന്ന് പറയാവുന്ന രംഗം നോക്കാം. വളരെ അസ്വസ്ഥനായ ഒരു Interpole officer പല രേഖകളും പരിശോധിക്കുന്നു. അതിൽ ഒന്നിൽ Rothschild ഫാമിലിയെ കുറിച്ചുള്ള പരാമർശം, ഒടുവിൽ 'അബ്രഹാം ഖുറേഷി' എന്ന് വിളിക്കപ്പെടുന്ന ഒരു illuminati member-ന്റെ അവ്യക്തമായ ചിത്രത്തിലൂടെ ആ വ്യക്തിയുടെ അസ്തിത്വം ഉറപ്പിക്കുന്നു.

ഈ രംഗം മനസ്സിലാക്കാൻ രണ്ട് കാര്യങ്ങൾ അറിയണം. എന്താണ് illuminati..? ആരാണ് Rothschild കുടുംബം ? ഇംഗ്ലീഷ് ത്രില്ലർ സാഹിത്യങ്ങൾ ( Angels and Demons - Dan Brown etc) വായിച്ചവർക്ക് ഒരു പക്ഷെ ഈ പേര് സുപരിചിതമാകാം സുപരിചിതമാകാം. ലോകത്തെ നിയന്ത്രിക്കുന്ന 13 പുരാതന രാജകുടുംബങ്ങളെയാണ് പൊതുവിൽ Illuminati എന്ന് വിളിക്കുന്നത്. അത് ഇന്ന് വ്യാപിച്ചു പല മേഖലകളും സംഘടനകളും ആയി മാറി ലോകത്തെ നിയന്ത്രിക്കുന്നു എന്നത് വളരെ പ്രശസ്തമായ ഒരു conspiracy theory ആണ്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ ഉണ്ട്. ഇതിൽ Rothschild Family പ്രധാനമായും സാമ്പത്തിക മേഖലയെ  നിയന്ത്രിക്കുന്നു.

ഇനി ഒന്ന് Fastforward ചെയ്ത് ഇന്ദ്രൻജിത്തിന്റെ ഗോവർദ്ധനൻ എന്ന കഥാപാത്രം മോഹൻലാലിനെ അവതരിപ്പിക്കുന്ന രംഗത്തിലേക്ക് വരാം. എന്ത് കൊണ്ട് മോഹൻലാലിനെ Lucifer എന്ന് വിളിച്ചു..? സിനിമ മൊത്തം കണ്ടു കഴിഞ്ഞാലും മോഹൻലാലിന് Gold Smuggling എന്നതിൽ കവിഞ്ഞ് ഒരു Dark Shade ഒന്നും കാണാൻ കഴിയുന്നില്ല. എങ്കിൽ എന്ത് കൊണ്ട് ചെകുത്താൻ എന്ന വിശേഷണം..? അത് കൃത്യമായി അറിയാൻ illuminati പിന്തുടരുന്ന ആരാധന രീതികളെ കുറിച്ച് അറിയണം. അവർ ആരാധിക്കുന്നതും വിശ്വസിക്കുന്നതും ചെകുത്താനിൽ മാത്രമാണ്. സാത്താന്റെ പ്രതീകമായി മൂങ്ങയെ ഇരുത്തി നരബലി ചെയ്യുന്നത് വരെ പോകുന്നു അവരുടെ ആരാധന രീതികൾ. സ്റ്റീഫന്റെ ഈ ബന്ധം വ്യക്തമായി അറിയുന്നതിനാൽ ആണ് ചെകുത്താന്റെ പ്രതിനിധി എന്ന രീതിയിൽ Lucifer എന്ന് തന്നെ വിളിക്കുന്നത്.

ഗോവർദ്ധനന്റെ സംഭാഷണങ്ങൾ, End Credits-ലെ cuttings ഇവയൊക്കെ ഈ ബന്ധം വളരെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ സ്ഥിരം ക്ലിഷെ Don കഥാപാത്രം എന്ന് കരുതി സിനിമ കണ്ട് തിരിച്ചു വരുന്നവരുമാണ് അധികവും.

ഇനി എന്തായിരുന്നു ചെകുത്താന്റെ യാഥാർത്ഥ കളി എന്ന് കൂടി നോക്കാം. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയെ നിയന്ത്രിച്ചിരുന്നത് കേരളത്തിലെ Illuminati പ്രതിനിധി ആയിരുന്ന സ്റ്റീഫന്റെ പണം തന്നെയായിരുന്നു എന്ന് സിനിമ കണ്ട് കഴിഞ്ഞാൽ മനസ്സിലാക്കാം. അതിന് ശക്തമായ ഒരു വെല്ലുവിളിയായിരുന്നു Drug Mafia വഴി വന്നത്. അധികാര നിയന്ത്രണത്തിന് എന്തും ചെയ്യുന്ന Illuminati-യ്ക്ക് അത് വച്ച് പൊറുപ്പിക്കാൻ സാധിക്കുമായിരുന്നില്ല. സ്റ്റീഫന്റെ കളികൾ തുടങ്ങുന്നത് അവിടെയാണ്. ബുദ്ധിപൂർവ്വം തന്റെ നിയന്ത്രണത്തിലുള്ള ജതിന് അധികാരം ഉറപ്പാക്കുകയും media influvence വലിയൊരു തുക നൽകി തന്റെ വരുതിയിൽ ആക്കുകയും ചെയ്തു. ഇതെല്ലാം illuminati-യുടെ ഇടപെടൽ കാണിക്കാത്ത വിധത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന രീതിയിൽ നിർവഹിച്ചു എന്നതാണ് ചെകുത്താന്റെ തന്ത്രം.

ഇനി എങ്ങിനെ സ്റ്റീഫൻ ഇത്ര ശക്തമായ പൊസിഷനിൽ എത്തി എന്നത് മറ്റൊരു സിനിമയ്ക്കുള്ള കഥയാണ് - അജ്ഞാതമായ 26 വർഷങ്ങൾ.

മുറിഞ്ഞ യേശുവിന്റെ ശിരസ്സിലൂടെ സർപ്പം ഇഴയുന്നതും മൂങ്ങയുടെ ചിത്രത്തിന് മുൻപിൽ കറുത്ത വസ്ത്രത്തിൽ ഇരിക്കുന്നതും ഏറ്റവും ശക്തമായ ബിംബങ്ങൾ ആണ്. എങ്ങിനെ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ പിടിയിൽ ആകുന്നു...നാം കാണുന്നത് അവൻ ഒരുക്കുന്ന മായ കാഴ്ചകൾ മാത്രം ആകുന്നു എന്ന ഓർമ്മപ്പെടുത്തൽ...

പൃഥ്വിരാജ്-മുരളി ഗോപി ബ്രില്ലിൻസിന് ഒരിക്കൽ കൂടി നമസ്കാരം... നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന കാഴ്ചക്കാർ ഇവിടെ ഉണ്ടാകട്ടെ..

Sudhin P. K

 

Share This Article