15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ?  ഹിന്ദി അറിയില്ലേൽ അത് പഠിക്കണം - സുരേഷ് ഗോപി


തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമാകുന്നു.

15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ?  ഹിന്ദി അറിയില്ലേൽ അത് പഠിക്കണം - സുരേഷ് ഗോപി
Tags Suresh Gopi,Kerala Politics

" പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം.എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങൾ. സ്വിസ് ബാങ്ക് അടക്കമുള്ള. അതിൽ അവർക്ക് നിയമാവലിയുണ്ട്. ഇന്ത്യൻ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാൻ കഴിയില്ല. അവിടെ 10-50 വർഷമായി. എന്ന് പറയുമ്പോൾ ഏതൊക്കെ മഹാൻമാരാണ്. നമ്മുടെ പല മഹാന്മാരും പെടും. . റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയിൽ. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാൽ. ഇന്ത്യൻ പൗരന്മാർക്ക് ഓരോരുത്തർക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ആ ഈ കറവ പശുവിന്റെ മുതുകിൽ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അർത്ഥം. ഊളയെ ഊള എന്നെ വിളിക്കാൻ കഴിയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

Share This Article