ചർമ്മം നോക്കി രോഗം പറയാം ?


നിങ്ങളുടെ ചർമ്മം നോക്കി നിങ്ങൾ രോഗിയാണോ അല്ലയോ എന്ന് പറയാം

ചർമ്മം നോക്കി  രോഗം പറയാം ?

ചർമ്മ ലക്ഷണങ്ങൾ രോഗനിർണ്ണയത്തിലേക്ക് എത്താൻ സഹായിക്കുമോ? അതും അല്ലെങ്കിൽ ചർമ്മത്തിൽ കാണുന്ന ലക്ഷണങ്ങൾ വലിയ ഗൗരവത്തിൽ എടുക്കേണ്ട കാര്യം ഉണ്ടാ?ഇതേ കുറിച്ച് നിങ്ങൾക്ക് എതാണ് തോന്നുന്നത്? രോഗ നിർണ്ണയത്തിന് ചർമ്മ ലക്ഷണങ്ങൾ സഹായിക്കും എന്ന് തന്നെയല്ലെ കുറച്ച് പേർക്കെങ്കിലും തോന്നുന്നത് ,അതെ, കാര്യം എന്താണ് എന്ന് പറയാം...,
      മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയം ഏത് എന്ന ചോദ്യത്തിന് ത്വക്ക് അഥവാ ചർമ്മം എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല.ആന്തരികാ അവയവങ്ങളെ ബാഹ്യക്ഷതങ്ങളിൽ നിന്നും കൂടാതെ അവയുടെ സുഖമമായ പ്രവർത്തനത്തിനും വേണ്ടി പുറമെ നിന്നുള്ള സംരക്ഷണം അവയ്ക്ക് നൽകുന്നു.
 ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചർമ്മം പലപ്പോഴും രോഗലക്ഷണങ്ങളായി കാണിക്കാറുണ്ട്. എന്നാൽ ഇത് ആരും ഗൗരവത്തിൽ എടുക്കുന്നില്ല എന്ന് മാത്രം. ഇത് പോലെ ഉള്ള കാര്യങ്ങൾ എല്ലാം ഗൗരവത്തിൽ എടുക്കേണ്ട സമയമായി.ചർമ്മ ലക്ഷണങ്ങൾ നോക്കി കുറച്ച് രോഗങ്ങൾ നമുക്കും അറിയാൻ കഴിയു, എങ്ങനെ എന്നല്ലെ ,പറയാം...,

1. ചർമ്മവും പോഷകങ്ങളും
 

 ശരീരഭാരം കുറയ്ക്കുവാനും, അതുപോലെ ചില ആചാരങ്ങളുടെ ഭാഗമായും, പിന്നെ പുരുഷന്മാർ സിക്സ് പാക്കിന് വേണ്ടിയും ഒക്കെ ആഹാര നിയന്തണം നടത്താറുണ്ട്. ഇത് മൂലം ത്വക്കിലും വായിലും എല്ലാം വൈറ്റമിൻ കുറവിനാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
a) വൈറ്റമിൻ ബി - കോംപ്ലക്‌സ് (B1-B12)
    > നേത്രങ്ങൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്, ചർമ്മത്തിന്റെ യഥാർത്ഥ നിറത്തിൽ നിന്നും മാറി മഞ്ഞ നിറം ആകുന്നതും മഞ്ഞപ്പിത്തത്തിന്റെ ( Jaundice) ലക്ഷണമാണ്.
    > ക്ഷീണവും വരണ്ട ചർമ്മവും : ബി -12 ന്റെ അഭാവം മൂലം ശരീരത്തിൽ അരുണരക്താണുക്കളുടെ ( RBC Blood Cells) അളവ് കുറയുകയും അത് മൂലം ഓക്സിജന്റെ അളവ് ശരീരത്തിൽ കുറയുകയും ചെയ്യുന്നതിനാലാണ് '
  > ചർമ്മത്തിന്റെ സ്പർശനശേഷി നഷ്ടപ്പെടുക : വൈറ്റമിന്റെ കുറവ് മൂലം നാഡീകോശങ്ങളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന മൈലിന്റെ (Myelin) ഉൽപാദനം കുറയുകയും മന്ദഗതിയിൽ നാശം സംഭവിക്കുകയും ചെയ്യുന്നു.ഇത് കാരണം ചർമ്മത്തിൽ സൂചി മുള്ള് ഇവയൊന്നും കൊണ്ടാൽ അറിയാൻ പറ്റില്ല.
   > ചലന ക്ഷമത നഷ്ടപ്പെടുക : നടക്കുമ്പോൾ വീഴാൻ ഉള്ള പ്രവണത B12 ന്റെ അളവ് കുറവുള്ളവരിൽ കൂടുതലായ് കാണപ്പെടുന്നു.
    > വായ്പുണ്ണ്
    > ഗ്ലോസൈറ്റിസ് (Glossitis) : നാവിലുണ്ടാകുന്ന മാറ്റം അതായത് സംസാരിക്കുമ്പോഴും കഴിക്കുമ്പോഴും വേദന അനുഭവപ്പെടുക, നീണ്ട നേർരേഖ പോലെ ഉള്ള വരകൾ പ്രത്യക്ഷപ്പെടുക, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.
  > കാഴ്ചശക്തി കുറയുക : കണ്ണുക ളിലേക്കുള്ള നാഡീകോശങ്ങളുടെ കാര്യക്ഷമത കുറയുന്നതാണ് ഇതിന് കാരണം.
    > ശരീരതാപനില ഉയരുക 
    > സ്വഭാവത്തിൽ മാറ്റം ഉണ്ടാകുക : ഓർമ്മ നഷ്ടമാവുക ,വിഷാദ രോഗം പിടിപെടുക .
    ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ആഹാരം നിയന്ത്രിക്കുമ്പോഴും അല്ലെങ്കിലും ആഹാരത്തിൽ
   .മത്സ്യo
   .മാoസം
   .മുട്ട
   .പാൽ
   .ഇലക്കറികൾ
   .പയർ വർഗ്ഗങ്ങൾ - ഇവയും ധാരളമായി ഉൾപ്പെടുത്തി കഴിച്ചോളുക.

b) വൈറ്റമിൻ A 
______
   > ചുണ്ടുകളിലും നാവിന്റെ ഉപരിതലത്തിലും ചെറിയ പൊട്ടുകൾ പോലെ കണ്ടാൽ അത് വൈറ്റമിൻ A യുടെയും എസൻഷ്യൽ ഫാറ്റി ആസിഡിന്റെയും കുറവുണ്ടാകും
       വൈറ്റ-A നമ്മുടെ ശരീരത്തിന് ഏറ്റവു അത്യാവശ്യമായ ഘടകം തന്നെയാണ്. പ്രത്യുൽപാദനം, നേത്ര സംരക്ഷണം, ശാരീരിക സംരക്ഷണം, ചർമ്മ സംരക്ഷണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇതാണ്.
    > വരണ്ട ചർമ്മം(Dry Skin) :  വൈറ്റ- A കുറവ് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു., ഈ ചൊറിച്ചിൽ ഗൗരവത്തിൽ എടുത്തില്ലെങ്കിൽ എക്സിമ (Eczema) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  > അന്ധത
  > നിശാന്ധത
  > വന്ധ്യത : കുട്ടികൾ ഉണ്ടാകാതിരിക്കുന്നതിന്  കാരണമാകുന്നു വൈറ്റ- Aയുടെ കുറവ്.
   > വളർച്ച വ്യതിയാനം : കുട്ടികളിൽ വളർച്ച മന്ദഗതിയിൽ ആകുന്നു.
   > മുറിവ് സുഖപ്പെടുവാൻ കാലതാമസം എടുക്കുന്നു : ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ,ഓപറേഷൻ ചെയ്ത മുറിവുകൾ ഇവയൊക്കെ സുഖപ്പെടുവാൻ ഏറെ നാള് വേണ്ടി വരുന്നു.

          വൈറ്റമിൻ- A ശരീരത്തിൽ കുറയുന്ന കാര്യം പറഞ്ഞു, അത് പോലെ അളവ് കൂടിയാലും പ്രശ്നമാണ്, '' അധികo ആയാൽ അമൃതുo വിഷം'' എന്ന് പറയുന്നത് പോലെ ,
  .ദീർഘനാൾ വൈറ്റമിൻ- A ഗുളിക കഴിച്ചാൽ അത് കരളിൽ അടിഞ്ഞ് കൂടി ശരീരത്തിന് ദോഷമായി  ബാധിക്കും.
   .ഗർഭിണികൾ വിറ്റാമിൻ ഗുളികകൾ കഴിക്കുമ്പോൾ ഒരു പാട് ശ്രദ്ധിക്കുക, കാരണം ജനിക്കുന്ന കഞ്ഞിനെ ചിലപ്പോൾ അത് ദോഷകരമായി ബാധിക്കും.

2. ത്വക്കും അർബുദവും

 ഇനി ഒരു വലിയ കാര്യം പറയാം , എന്താണ് എന്നല്ലെ ചിന്തിക്കുന്നത് "പ്രായമായവരിൽ , അതായത് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കഴുത്തിന്റെ ഭാഗത്ത് തടിപ്പും കറുപ്പ് നിറവും പെട്ടന്ന് വന്നാൽ സൂക്ഷിക്കുക: കാരണo ,"അകൻന്തോസിസ് മൈഗ്രിക്കാൻസ്"(Acanthosis migricans) എന്ന രോഗമാണ് ,എന്തെന്നാൽ ആമാശയത്തിലോ ശ്വാസകോശത്തിലോ അർബുദം ഉണ്ടാകും എന്ന് അനുമാനിക്കാം.
        അതുപോലെ പ്രത്യേക കാരണങ്ങൾ ഒന്നും ഇല്ലാതെ ഉണ്ടാക്കുന്ന ചൊറിച്ചിലും രക്തത്തിലോ ,കരളിലോ അർബുദം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്.
       
    ഇനി ഇത് വായിച്ച് കഴിഞ്ഞ് ശരീരത്തിൽ ചെറിയ ചൊറിച്ചിൽ വന്നാലോ ,ശാരീരിക മാറ്റങ്ങൾ വന്നാലോ ആരും അർബുദം ആണോ എന്ന് കരുതി ഓടരുതേ.... നിങ്ങളുടെ അറിവിലേക്ക് വേണ്ടി പറഞ്ഞതാണ് ഇതൊക്കെ .... ഇനി ഒന്ന് നിങ്ങളുടെ ചർമ്മം കൂടി നോക്കിക്കോ.....

 

Share This Article